എല്ലാവരും
ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് അവധിക്കാലം. അത് കുട്ടികളായാലും മുതിര്‍ന്നവരായാലും
ഒരുപോലെ ആസ്വദിക്കും. ഓരോ അവധിക്കാലത്തിനും അതിന്റെതായ ഓര്‍മകള്‍ എല്ലാവര്ക്കും ഉണ്ടാകും.
അതുപോലെ എത്ര എത്ര അവധിക്കാലങ്ങളും ഓര്‍മകളും എല്ലാവര്ക്കും പറയാനുണ്ടാകും. ഇത്
എന്റെ അവധികാലങ്ങളാണ്, എന്റെ കുട്ടിക്കാലത്തെ അവധിക്കാലങ്ങള്‍. ഞാന്‍ എപ്പോഴും
ഭയന്നിരുന്ന എന്റെ അവധിക്കാലങ്ങള്‍. അല്ലെങ്ങില്‍ ഞാന്‍ ഇപ്പോഴും മറക്കാന്‍
ശ്രമിക്കുന്ന എന്റെ അവധിക്കാലങ്ങള്‍.
ഞാന്‍
ജനിച്ചതും വളര്‍ന്നതും പഠിച്ചതുമെല്ലാം കേരളത്തിലെ ഒരു നഗരത്തിലാണ്. എന്റെ അച്ഛന്
ഒരു C ക്ലാസ്സ് ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ്, ഞാനും അച്ഛനും ചേട്ടനും എന്റെ അമ്മയും
അടങ്ങുന്ന ഞങളുടെ കുടുംബം താമസിച്ചരുന്നത് ഒരു ചെറിയ ഗവണ്മെന്റ് ക്വാര്ടെസില്
ആയിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ അവിടെ ഉണ്ടായ്രിരുന്നു. എനിക്കവിടം
വളരെ പ്രിയപ്പെട്ടതായിരുന്നു കാരണം സമപ്രായക്കാരായ ഒരുപാട് കളിക്കുട്ടുകാര്‍
എനിക്കവിടെ ഉണ്ടായിരുന്നു. എപ്പോഴും
കളിയും ചിരിയും നിറഞ്ഞ ഒരു അന്തരീക്ഷം.
പക്ഷെ
വേനല്‍ അവധി അടുത്തെത്തുമ്പോള്‍ എന്റെ ഈ കളിയും ചിരിയും ഒക്കെ എന്നില്‍ നിന്നും
മാഞ്ഞു പോകും, അതിനു ഒരുകാരണം അവധിക്ക് എന്റെ കളിക്കൂട്ടുകാര്‍ എല്ലാവരും അവരവരുടെ
നാടുകളിലേക്ക് പോകും പിന്നെ ഞാന്‍ ഒറ്റക്ക് ആണെന്നൊരു തോന്നല്‍ അതുകൂടാതെ എന്റെ
ഉള്ളില്‍ ഒരു ഭയം. കാരണം ഞാന്‍ എന്റെ വേനല്‍
അവധിക്കാലങ്ങള്‍ ചിലവിടുന്നത് എന്റെ അച്ഛനെ വീട്ടില്‍ അഥവാ അച്ഛന്റെ തറവാട്ടില്‍
ആയിരുന്നു. ഭയം മാത്രം അല്ല ഒരു വല്ലാത്ത വെറുപ്പും എന്തെന്നില്ലാത്ത ഒറ്റപ്പെടലും അനുഭവപ്പെട്ടിരിന്നു
എനിക്കവിടെ. ഭയക്കാനും വെറുക്കാനും ഒറ്റപ്പെടാനും ഒക്കെ അതിന്റെതായ കാരണങ്ങള്‍ ഉണ്ടായിരുന്നു.
സിറ്റിയില്‍ നിന്നും
ഒരുപാട് അകലെ ആണ് അച്ഛന്റെ വീട് (കുട്ടിക്കാലത്ത്
എനിക്ക് അങ്ങനെ തോന്നിയിരുന്നു). ബസ്സിലാണ് ഞങ്ങളുടെ യാത്ര ഏകദേശം ഒരു
മണിക്കൂര്‍ യാത്ര അത് കഴിഞ്ഞാല്‍ അവിടെ നിന്നും കുറച്ചകലെ നടന്നാല്‍ അടുത്ത ജീപ്പ്
സ്റ്റാന്‍ഡില്‍ എത്താം അവിടുന്ന് ജീപിലാണ് ബാക്കി യാത്ര ഏകദേശം അരമണിക്കൂര്‍, ഈ
അരമണിക്കൂര്‍ ജീപ്പ് പല സ്റ്റോപ്പില്‍ നിന്നും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും
ചെയ്യും. ഞങ്ങള്‍ക്കിറങ്ങേണ്ട സ്റ്റോപ്പ് എത്തിയാല്‍ ജീപ്പിലെ ഏകദേശം തിരക്ക്
ഒഴിഞ്ഞിട്ടുണ്ടാവും. ഞങ്ങളുടെ സ്റ്റോപ്പില്‍ ഇറങ്ങി ഏകദേശം രണ്ടു മിനിട്ട്
പുറകിലേക്ക് നടന്നാല്‍ റോഡിന്റെ വലതു വശത്തേക്ക് ഒരു ചെറിയ കയ്യാലയോടുകൂടിയ
ഒറ്റയടി പാത പോകുന്നതുകാണാo, അതാണ് എന്റെ അച്ഛന്റെ വീട്ടിലേക്കുള്ള വഴി. ആ വഴിയുടെ
അവസാനം ഒരു വലിയ വീട് കാണാം അതാണ് എന്റെ
അച്ഛന്റെ വീട്. കുട്ടിക്കാലങ്ങളില്‍ ഞാന്‍ ഒരിക്കല്‍ പോലും പോകാന്‍ ഇഷ്ടപ്പെടാത്ത
സ്ഥലം, ഇപ്പോഴും...
ആ
ഓര്‍മകളെല്ലാം ഒരു പഴയ ദുസ്വപ്നഗളായി മറക്കാന്‍ ശ്രമിക്കുകയാണ് ഇപ്പോഴും, പക്ഷെ
എനിക്ക് അതിനു കഴിയാറില്ല കഴിയുകയുമില്ല...
(തുടരും.........)